സോളാർ പീഡനക്കേസിൽ എംഎൽഎ ഹോസ്റ്റലിൽ സിബിഐയുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടക്കുന്നത്. എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സിബിഐ സംഘത്തിന് തെളിവ് നൽകാനായി എംഎൽഎ ഹോസ്റ്റലിൽ പരാതിക്കാരിയും എത്തിയിട്ടുണ്ട്. ഹൈബി ഈഡൻ ഉപയോഗിച്ച മുറിയിലാണ് പരിശോധന നടക്കുന്നത്. 2021 ജനുവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇപ്പോൾ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ, ഹൈബി ഈഡൻ, എ പി അനിൽകുമാർ, മുൻ കോൺഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂർ പ്രകാശ് എന്നിവർക്കെതിരയാണ് എഫ്ഐആർ.
പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സർക്കാർ സിബിഐക്ക് കൈമാറിയത്.തിരുവനന്തപുരം സിബിഐ പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല. പരാതിക്കാരി നേരിട്ട് കേസിന്റെ വിശദാംശങ്ങൾ ഡൽഹി സിബിഐ ആസ്ഥാനത്തെത്തി കൈമാറുകയും ചെയ്തിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London