കൊച്ചി: ഭക്ഷണക്രമം അട്ടിമറിക്കപ്പെട്ട ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബാലജന ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ ദീപം തെളിച്ച് ഐക്യദാർഡ്യം പ്രകടിപ്പിച്ചു. സ്വഭവനങ്ങളിൽ എഴുതി തയ്യാറാക്കിയ ബാനർ ഉയർത്തിയും, ദീപം തെളിച്ചുമാണ് പ്രതിഷേധം അറിയിച്ചത്. സംസ്ഥാന ചെയർമാൻ അഡ്വ.k ജി. മനോജ് കുമാറിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .
അക്കാദമിക് കോർഡിനേറ്റർ, അഡ്വ. ആൽബർട്ട് ജോസ് ഇടുക്കിയിലും, സംസ്ഥാന ഉപദേശക സമിതിയംഗങ്ങളായ മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ എറണാകുളത്തും, ഇ.പി ജ്യോതി കോഴിക്കോട്ടും, ജില്ലാ ചെയർമാൻമാരായ രാഘവൻ കുളങ്ങര കാസർഗോഡും, ആലപ്പുഴയിൽ രാഹുൽ കൃഷ്ണനും, തൃശൂരിൽ കെ.പി.ജി.ഡി ജില്ലാ ചെയർമാൻ പ്രൊഫ. വി.എ വർഗ്ഗീസും എന്നിവർ വിവിധ ജില്ലകളിൽ നേതൃത്വം നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London