കണ്ണൂരിൽ സി പി ഐ എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭയിൽ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി. ഇന്നലെ കണ്ണൂരിൽ നടന്നത് അതിക്രൂരമായ കൊലപാതകമാണ്, കണ്ണൂരിനെ കലാപഭൂമിയാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കണ്ണൂർ കലാപഭൂമിയല്ലെങ്കിലും അങ്ങനെയാണെന്ന് വരുത്തിത്തീർക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ സർക്കാരിന് തടയാൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ കൊലപാതകങ്ങൾ സംബന്ധിച്ച് നജീബ് കാന്തപുരം എം എൽ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.
കലാപങ്ങൾ ഇല്ലാത്ത നാട് എന്ന ബഹുമതിയും കേരളം ക്രമസമാധാന രംഗത്ത് രാജ്യത്ത് തന്നെ മികച്ചതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിനും നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രി എന്ന നിലയിൽ അതിന് മറുപടി പറയുന്നില്ല. കേരളത്തിന്റെ മികവ് ഉത്തർപ്രദേശിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അംഗീകരിച്ചിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.
യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമർശനമാണ്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോൾ മുതിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം വിവാദത്തിലായിരുന്നു. വോട്ടർമാർക്ക് പിഴവ് പറ്റിയാൽ യു.പി കേരളത്തിനും, ബംഗാളിനും, കശ്മീരിനും തുല്യമാകുമെന്നായിരുന്നു യോഗിയുടെ പരാമർശം. യുപിയിൽ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London