പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ സനൽ പിടിയിൽ. മൈസൂരുവിൽ ഒളിവിൽ പോയിരുന്ന പ്രതിയെ സഹോദരൻ വിളിച്ചുവരുത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസിന് കൈമാറുകയാണ് ഉണ്ടായത്. നിലവിൽ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ അടക്കം പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. അതേസമയം വൃദ്ധ ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 10ന് പാലക്കാട് ജില്ലാ ആശുപ്രത്രിയിലാണ് പോസ്റ്റുമോർട്ടം നടക്കുക. ഇന്നലെയാണ് പുതുപ്പരിയാരം പ്രതീക്ഷ നഗറിൽ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതീക്ഷ നഗറിൽ ചന്ദ്രൻ (64), ദേവിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയാണ് ഇരുവരെയും വീട്ടിൽ വെട്ടി കൊലപ്പെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London