മദ്യലഹരിയിൽ മലപ്പുറത്ത് മകൻ പിതാവിനെ കൊലപ്പെടുത്തി. തിരൂർ സ്വദേശിയായ പുളിക്കൽ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പിടികൂടിയ മകൻ അബൂബക്കർ സിദ്ധീക്കിനെ (27) നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. ശനിയാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറേ ദിവസങ്ങളായി മകൻ അബൂബക്കർ സിദ്ധീക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളും സ്ഥിരമായി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. ഇത് ചോദ്യം ചെയ്ത പിതാവുമായി പ്രതി വാക്കുതർക്കമുണ്ടായി. വാക്കുതർക്കത്തിനിടെ മകൻ്റെ അടിയേറ്റതിനെത്തുടർന്ന് മുഹമ്മദ് ഹാജി നിലത്തുവീണു. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബൂബക്കർ സിദ്ധീക്കിൻ്റെ ആക്രമണത്തിൽ അനുജൻ മുജീബ് റഹ്മാന് പരുക്കേറ്റു. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് നാട്ടുകാർ അബൂബക്കർ സിദ്ധീക്കിനെ പിടികൂടി മരത്തിൽ കെട്ടിയിട്ടു. തുടർന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുഹമ്മദ് ഹാജിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിഷ. മക്കൾ: അബൂബക്കർ സിദ്ദീഖ്, മുജീബ്റഹ്മാൻ, മറിയാമു, ഫാത്തിമ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London