എസ് പി സി പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ചു സൂമില്‍ നടത്തിയ പ്രോഗ്രാമില്‍ പെരിന്തല്‍മണ്ണ ട്രാഫിക് എസ്ഐ മനോജ് മംഗലശ്ശേരി വാരാചരണ ഉദ്ഘാടനം നിര്‍വഹിച്ചു കുട്ടികളുമായി സംവദിച്ചു. സെമിനാര്‍, ഒരു ഒരു തണല്‍ നടാം, ജീവധാര രക്തദാന ക്യാമ്പ്, ഹിരോഷിമ ദിനാചരണം, കിച്ചന് ഗാര്ഡന് തുടങ്ങിയ പരിപാടികളുമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്നതാണ് വാര്‍ഷികാഘോഷം. ഉദ്ഘാടന ചടങ്ങില്‍ അവന്തിക എസ്പിസി ഗാനം അവതരിപ്പിച്ചു, റന റസാഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ചിത്ര ഹരിദാസ്, സിപിഒ ജ്യോതിലക്ഷ്മി, എസിപിഒ ഷമീര്‍ പന്താവൂര്‍, ഗായത്രി, ഇന്ഷാ എന്നിവര്‍ പ്രസംഗിച്ചു.
© 2019 IBC Live. Developed By Web Designer London