മലപ്പുറം: മലപ്പുറം ഡിസ്ട്രിക്റ്റ് ട്രേഡേഴ്സ് വെല്‍ഫെയര്‍ ഫൗണ്ടേഷന് കുടുംബ സുരക്ഷാ പദ്ധതി ‘പ്രതീക്ഷ‘ യുടെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് നിര്‍വ്വഹിക്കും. ജൂലൈ ഒന്നിന് ആലത്തിയൂരില്‍ ഹജാത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പോര്‍ട്സ് വകുപ്പു മന്ത്രി വി അബ്ദുറഹിമാന് സഹായധനം വിതരണം നടത്തും. കേരള വ്യപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് പി കുഞ്ഞാവു ഹാജി അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലാ ട്രേഡേഴ്സ് വെല്‍ഫെയര്‍ ഫൗണ്ടേഷൻ്റെ മൊബൈല്‍ ആപ്പിൻ്റെ ഉദ്ഘാടനം മുന്‍മന്ത്രി കെ.ടി. ജലീല്‍ എംഎല്‍എയും വ്യാപാരി വ്യവസായി ഏകോപന സമതി മലപ്പുറം ജില്ലാ കമ്മറ്റി നല്കുന്ന 30,000 രൂപയുടെ മരണാനന്തര ധനസഹായത്തിന്റെ വിതരണം കുറുക്കോളി മൊയ്തീന് എംഎല്‍എയും നിര്‍വഹിക്കും.
കാരുണ്യത്തിൻ്റെ സ്വാന്തന സ്പര്‍ശവുമായി മലപ്പുറം ജില്ലാ ട്രേഡേഴ്സ് വെല്‍ഫെയര്‍ ഫൗണ്ടേഷന് ഒരുക്കിയതാണ് കുടുംബ സുരക്ഷാ പദ്ധതി. പദ്ധതിയിലെ അംഗങ്ങള്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായധനമായി ലഭിക്കും. മാരക അസുഖങ്ങള്‍ ബാധിക്കുന്ന അംഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപവരെ ചികിത്സാ ധനസഹായവും ലഭിക്കും.
കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ അഞ്ചുപേര്‍ ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. കെവിവിഇഎസ് ആലത്തിയൂര്‍ യൂണിറ്റ് അംഗം എം. അലി, പുലാമന്തോള്‍ യൂണിറ്റ് അംഗം മൊയ്തൂട്ടി കുറ്റിക്കോടന്‍, അരീക്കോട് യൂണിറ്റ് അംഗം അബ്ദുള്‍ ലത്തീഫ് ചാലിക്കുഴി, ചുങ്കത്തറ യൂണിറ്റ് അംഗം സുനില്‍ കെ.വി., കിഴിശേരി യൂണിറ്റ് അംഗം മുഹമ്മദലി ഇല്ല്യന് എന്നിവരാണ് മരണപ്പെട്ടത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London