നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസിൻ്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇന്ന് കൊച്ചിയിൽ പ്രത്യേക യോഗം. എഐസിസി ജനറൽ സെക്രട്ടറിമാരായ താരിഖ് അൻവർ, കെ.സി. വേണുഗോപാൽ, കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക യോഗത്തിൽ ഡിസിസി പ്രസിഡൻ്റു മാരെയുംജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരെയുമാണ് വിളിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ പങ്കെടുക്കും.
സംഘടനയെ ശക്തിപ്പെടുത്താൻ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് റിപ്പോർട്ട് നൽകാൻ ഡിസിസികൾക്കും ജനറൽ സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. വാർഡ് പുനസംഘടന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിക്കണം. ഓരോ ജില്ലയിലെയും പുനഃസംഘടനയുടെ കൃത്യമായ കണക്ക്, വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതടക്കം ഒരുക്കങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിസിസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London