നാട്ടിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി കുവൈറ്റിൽ നിന്ന് പ്രത്യേക വിമാന സർവീസുകൾ നടത്തും. ഇതിനായി വിമാന കമ്പനികൾക്ക് കുവൈറ്റ് സർക്കാർ നിർദ്ദേശം നൽകി. എല്ലാ വിമാന കമ്പനികൾക്കും കുവൈറ്റിൽ നിന്ന് രാജ്യാന്തര സർവീസുകൾ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണം മൂലം കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. രാജ്യത്ത് 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാനും ആവശ്യമായി വന്നാൽ പൂർണ കർഫ്യൂ നടപ്പാക്കാനുള്ള കർമപദ്ധതി തയാറാക്കാനും പ്രത്യേക സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന കരാർ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകിയതായും സർക്കാർ അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London