കിഴിശ്ശേരി: കൊറോണ വന്നപ്പോൾ പിന്നെ സ്ക്കൂൾ കണ്ടിട്ടില്ല വീണ്ടും സ്ക്കൂളിലേക്ക് തിരിച്ചു വന്നപ്പോൾ ഏറെ കൗതുകം തോന്നി കുട്ടികൾക്ക് , മറ്റൊന്നുമല്ല പാഠ പുസ്തകത്തിൽ കണ്ടു പരിചയിച്ച ആനയും, കാക്കയും അണ്ണാനുമൊക്കെയിതാ തങ്ങളുടെ കൂടെത്തന്നെ, ചുമരുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു ,അവരിൽ പലരും തങ്ങളോടു സംസാരിക്കുന്നതു പോലെ കുഞ്ഞുങ്ങൾക്ക് തോന്നി.
ചിത്രകാരനായ വിനോദ് മാസ്ക് ആർട്ടും,സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും കാർട്ടൂണിസ്റ്റുമായ ബഷീർ കിഴിശ്ശേരിയുമാണ് കിഴിശ്ശരി ജി.എൽ.പി സ്കൂളിന്റെ ചുമരുകളിൽ കഴിഞ്ഞ ലോക് ഡൗൺ സമയത്ത് ചിത്രങ്ങൾ വരച്ചു കൂട്ടിയത്. 1921 കാലഘട്ടം മുതൽ തന്നെ കിഴിശ്ശേരിയിലെയും പരിസര പ്രദേശക്കാരും വിദ്യാഭ്യാസം നേടിയെടുക്കാൻ ആശ്രയിച്ചത് GLPS കിഴിശ്ശേരി യെയാണ്, സമൂഹത്തിലെ അറിയപെടുന്നവരും അല്ലാത്തവരുമായ പ്രമുഖരായ പലരും പഠിച്ചിറങ്ങിയത് ഈ വിദ്യാലയത്തിൽ നിന്നാണ് ഈ പ്രദേശത്തുകാരുടെ രണ്ടും മൂന്നും തലമുറകളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന് അടിത്തറയിടാൻ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
2021 ൽ ആയിരത്തിൽ അധികം കുട്ടികൾ പ്രവേശനം നേടിയത് ഈ വിദ്യാലയത്തിന്റെ മഹത്വം പതിന്മടങ്ങ് വർധിച്ചു. ഈ സദ് ഉദ്യമത്തിന് നേതൃത്വം വഹിച്ച ഹെഡ് മാസ്റ്റർ ശ്രീ ജോണി തോമസ്, PTA പ്രസിഡന്റ് ശ്രീ. ചന്ദ്രൻ മാങ്കാവ്, , എസ് .എം.എസ്സി. ചെയർമാൻ, ശ്രീ.വി.പി.മുസ്തഫ.സ്റ്റാഫ് സെക്രട്ടറി ശ്രീ. പി.ടി.സൈതലവി, എസ്. ആർ.ജി. കൺവീനർ ശ്രീ. മനോജ് പി. എന്നിവരുടെ പങ്ക് വിസ്മരിച്ചു കൂടാ. സ്ഥല പരിമിതിമൂലം വീർപ്പുമുട്ടിയ കിഴിശ്ശേരിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ അക്ഷര മുത്തശ്ശിക്ക് കിഫ്ബി വഴി ഒരു കോടി രൂപ. സഹായം തന്ന കേരള സർക്കാറിനേയും നന്ദിയോടെ ഈ അവസരത്തിൽ ഓർക്കുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London