ലോകം ഇന്ന് സംഗീത ദിനം ആചരിക്കുമ്പോൾ ഒരു പാട് വേദനകൾക്കും വിഷമങ്ങൾക്കും ഇടയിലൂടെ ഭിന്ന ശേഷി ലോകത്ത് സംഗീതത്തിൽ പുതു ജീവൻ പാടുത്തുയർത്തുകയാണ് ഒരു കൂട്ടം ഭിന്ന ശേഷി കുട്ടികൾ
സമൂഹത്തിൽ പാർശ്വവൽകരിക്കപ്പെട്ട ഭിന്നശേഷി മേഖലയിൽ നിന്നും കഠിനമായ പരിശീലനങ്ങളിലൂടെ സംഗീത ലോകത്ത് ഭിന്ന ശേഷിക്കാർക്കുള്ള ആദ്യത്തെ മ്യൂസിക് ബാൻഡ് എന്ന ചിന്തയിലൂടെ ” ലീഡ് നോട്ട് മ്യൂസിക് ബാൻഡ് “പിറവി എടുക്കുന്നത് , കാസർഗോഡ് സ്വാദേശി കളായ നിഹാൽ അഹമ്മദ്, മർവാൻ മുനവ്വർ , ആരോമൽ എന്നിവർ ചേർന്ന് പാടിയ ” തൃശ്ശൂർ പൂരം “എന്ന ആൽബമാണ് ഈ സംഗീത ദിനത്തിൽ പുറത്തിറക്കിയിരിക്കുന്നത് ,സംഗീത സംവിധായകൻ നിർഷാദ് നിനിയുടെ കീഴിലാണ് സംഗീത പരിശീലനവും മ്യൂസിക് ബാൻ കോർഡിനേഷനു മെല്ലാം
ഓട്ടിസം സെറിബ്രൽ പാൾസി ഇന്റലക്ച്വൽ ഡിസബിലിറ്റി എന്നീ അവസ്ഥകളെ തരണം ചെയ്തു കൊണ്ട് മുന്നേറുന്നു മർവാൻ മുനവ്വർ, ആരോമൽ, നിഹാൽ അഹമ്മദ് എന്നീ കുട്ടിക്കൾ തീർച്ചയായും സംഗീത ലോകത്ത് ഒരു വിസ്മയം തന്നെയാണ് , കർണാടക സംഗീതം, കീബോർഡ്, ഗിറ്റാർ, സൗണ്ട് എൻജിനീയറിങ് & മ്യൂസിക് പ്രൊഡക്ഷനിൽ പരിശീലനം നടത്തുന്ന മർവാൻ മുനവ്വറും, കീബോർഡിലും കർണാടക സംഗീതത്തിലും പരിശീലനം നടത്തുന്ന നിഹാൽ അഹമ്മദും, കർണാടക സംഗീത ത്തിൽ പരിശീലനം നടത്തുന്ന ആരോമലും സംഗീത പഠനത്തിൽ ബിരുദവും.. സർട്ടിഫിക്കറ്റ് കോഴ്സുകൾ നേടി എടുക്കുക എന്ന ലക്ഷ്യത്തോടെയും അതോടൊപ്പം തന്നെ സ്വാന്തമായൊരു വ്യക്തിമുദ്ര സംഗീത ലോകത്ത് പതിപ്പിക്കണമെന്ന ചിന്തയിലൂടെയാണ് മുന്നോട്ടു പോകുന്നത്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London