കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള സോളാർ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലിൽ ശ്രീധരൻ നായർ. സാമ്പത്തിക തട്ടിപ്പിൽ സിബിഐ അന്വേഷണത്തിനായി സർക്കാരിനെ സമീപിച്ചിട്ടില്ല. അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നൽകില്ലെന്നും സിബിഐക്ക് കൈമാറിയ പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പും അന്വേഷിക്കണമെന്നും ശ്രീധരൻ നായർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അന്വേഷണത്തിൽ ഒന്നും നടന്നില്ലെന്നും ശ്രീധരൻ നായർ കുറ്റപ്പെടുത്തി.
സോളാർ തട്ടിപ്പിലെ 33 കേസുകളിൽ ഏറ്റവും വിവാദമായതും ഉമ്മൻചാണ്ടി ഉൾപ്പെട്ട മല്ലേലിൽ ശ്രീധരൻ നായരുടെ കേസായിരുന്നു. ഉമ്മൻചാണ്ടിയുടെ ഉറപ്പിൽ സോളാർ പാടത്തിനായി സരിതക്ക് 40 ലക്ഷം കൊടുത്തെന്നായിരുന്നു പത്തനംതിട്ടയിലെ വ്യവസായി ശ്രീധരൻനായരുടെ പരാതി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London