ട്വൻ്റി 20 കൂട്ടായ്മക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന ട്വൻ്റി 20 സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് ശ്രീനിവാസൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ല. എന്നാൽ ട്വൻറി 20യിൽ ഏറെ പ്രതീക്ഷയുണ്ടെന്നും കേരളത്തിന് മാതൃകയാണെന്നും ശ്രീനിവാസൻ പറഞ്ഞു. ബിജെപിയിൽ അംഗത്വമെടുത്ത മെട്രോമാൻ ഇ ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസും ട്വൻ്റി 20യിൽ വന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു.
ട്വൻ്റി 20ക്ക് നേതൃത്വം നൽകുന്ന സാബു ജേക്കബ് നല്ല വ്യക്തിയാണ്. ട്വൻ്റി 20 എറണാകുളത്ത് മത്സരിക്കുന്നുണ്ട്. വിജയിച്ചാൽ കേരളത്തിനാകെ മാതൃകയാകുമെന്നും ശ്രീനിവാസൻ അവകാശപ്പെട്ടു. മതനിരപേക്ഷതയും സുസ്ഥിര വികസനവും തട്ടിപ്പാണെന്നും ശ്രീനിവാസൻ പറഞ്ഞു. എല്ലാ മതങ്ങളും സംഘടിതരാണ്. തമ്മിലടിക്കണമെന്ന ചിന്തയാണുള്ളത്. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസൻ ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ നാല് പഞ്ചായത്തുകളിൽ ഭരണം നേടാൻ ട്വൻ്റി 20ക്ക് കഴിഞ്ഞു. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നുനാട് എന്നിവിടങ്ങളിലാണ് ട്വൻ്റി 20 ഭരണം പിടിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London