പെരിന്തൽമണ്ണ: വാക്കുതർക്കത്തിനിടെ സ്കൂട്ടറിൻ്റെ താക്കോൽ കൊണ്ട് കണ്ണിൽ കുത്തി യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. എരവിമംഗലം ദേവസ്വംപറമ്പ് പുറന്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമ്മാസാണ് (30) അറസ്റ്റിലായത്. ഡിസംബർ 24ന് വൈകിട്ട് മൂന്നരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം.
ആനത്താനത്തെ കള്ളുഷാപ്പിൽ നിന്ന് യുവാവിനെ വിളിച്ചിറക്കിയ ശേഷം സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് ഇടതുകണ്ണിൽ കുത്തുകയായിരുന്നു.
© 2019 IBC Live. Developed By Web Designer London