52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു. ജോജു ജോർജും ബിജു മേനോനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജോജിയിലൂടെ ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് നേട്ടമായത്. നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയനമാണ് ജോജുവിനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്.
ജോജിയിലൂടെ ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. രണ്ടാമത്തെ ചിത്രം- ചവിട്ട്, സജാസ് രഹ്മാൻ- ഷിനോസ് റഹ്മാൻ. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ത് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠൻ (ചിത്രം ചുരുളി).
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു. മത്സരത്തിനെത്തിയ 142 സിനിമകൾ 2 പ്രാഥമിക ജൂറികൾ കണ്ട ശേഷം മികച്ച 40-45 ചിത്രങ്ങൾ അന്തിമ ജൂറിക്കു വിലയിരുത്താൻ വിടുകയായിരുന്നു. ചില ചിത്രങ്ങൾ അവർ പ്രത്യേകം വിളിച്ചു വരുത്തി കണ്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London