സംസ്ഥാന ചലച്ചിത്ര അവാർഡ് (State Film Awards) വിതരണം ഇന്ന്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയാണ് അവാർഡുകൾ വിതരണം ചെയ്യും. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ അന്ന ബെൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബർ ഒമ്പത് മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ പോസ്റ്റർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്യും. ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
2020ലെ ചലച്ചിത്ര പുരസ്കാരത്തിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി പി.രാജീവ്, പി പ്രസാദിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്യും. ഡിസംബർ ഒമ്പതു മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ പോസ്റ്ററിന്റെ പ്രകാശനകർമ്മം മന്ത്രി വി.ശിവൻകുട്ടി അഡ്വ. പി.എ മുഹമ്മദ് റിയാസിന് നൽകിക്കൊണ്ട് നിർവഹിക്കും.
ശശി തരൂർ എം.പി, അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജൂറി ചെയർപേഴ്സൺ സുഹാസിനി, രചനാവിഭാഗം ജൂറി ചെയർമാൻ പി.കെ രാജശേഖരൻ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി സി.അജോയ്, വൈസ് ചെയർപേഴ്സൺ ബീനാപോൾ എന്നിവർ പങ്കെടുക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London