സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറിയായിരിക്കും അവാർഡ് പ്രഖ്യാപിക്കുക. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മത്സരരംഗത്തുണ്ട് എന്നതാണ്. വൺ, ദി പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ മത്സര ചിത്രങ്ങൾ. മോഹൻലാൽ ചിത്രം ദൃശ്യം 2ഉം സംസ്ഥാന ചലച്ചിത്ര അവാർഡിനായി മത്സരിക്കുന്നുണ്ട്. സുരേഷ് ഗോപി കാവൽ എന്ന ചിത്രത്തിലൂടെ മത്സര രംഗത്തുണ്ട്. ഇവരെക്കൂടാതെ ജോജു ജോർജ്, സൗബിൻ ഷാഹിർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങി നിരവധി നടന്മാർ ഇത്തവണ മത്സരരംഗത്തുണ്ട്. മഞ്ജു വാര്യർ, നിമിഷ സജയൻ, രജീഷ വിജയൻ, ഐശ്വര്യ ലക്ഷ്മി, ഉർവശി, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, സുരഭി ലക്ഷ്മി, മീന, മംമ്ത മോഹൻദാസ്, മഞ്ജു പിള്ള, അന്ന ബെൻ, ദിവ്യ പിള്ള, അഞ്ജു കുര്യൻ, സാനിയ ഇയപ്പൻ, ഗ്രേസ് ആന്റണി, വിൻസി അലോഷ്യസ് തുടങ്ങിയവരാണ് മികച്ച നടിക്ക് വേണ്ടി മത്സരിക്കുന്ന പ്രമുഖർ. വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം, റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം, ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധനേടിയ നിഷിദ്ധോ എന്നിവയും മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങളാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London