മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിന് സുപ്രിം കോടതിയുടെ സ്റ്റേ. ഇടക്കാല ഉത്തരവ് നൽകേണ്ട കേസ് ആണെന്ന് ബോധ്യപ്പെട്ടതായി സുപ്രിം കോടതി അറിയിച്ചു. മീഡിയ വൺ ചാനലിൻ്റെയും എഡിറ്റർ പ്രമോദ് രാജൻ്റെയും ഹർജികളാണ് കോടതി പരിഗണിച്ചത്. ഇതോടെ ചാനലിന് സംപ്രേഷണം തുടരാനാവും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി എട്ടിനാണ് സംപ്രേക്ഷണ വിലക്കേർപ്പെടുത്തിയ സർക്കാർ നടപടി ശരിവച്ചു കൊണ്ട് മീഡിയാ വണ്ണിന്റെ ഹർജി സിംഗിൾ ബഞ്ച് തള്ളിയത്. ലൈസൻസ് പുതുക്കാത്തതിനെ തുടർന്ന് സംപ്രേക്ഷണ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ചാനൽ ഉടമകളും ജീവനക്കാരും പത്രപ്രവർത്തക യൂണിയനും അപ്പീൽ നൽകിയിരുന്നത്. അപ്പീലിൽ ഫെബ്രുവരി 10 ന് വാദം പൂർത്തികരിച്ചിരുന്നു.
കേന്ദ്രസർക്കാർ നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയത്. മീഡിയവണ്ണിന് വേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്ര സർക്കാരിന് വേണ്ടി അഡി. സോളിസിറ്റർ ജനറൽ അമൻ ലേഖിയും ഹാജരായാണ് വാദം നടത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London