ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറ്. പശ്ചിമ ബംഗാൾ സന്ദർശനത്തിന് എത്തിയപ്പോഴാണ് നദ്ദയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാർ കരിങ്കൊടി പ്രയോഗവും കല്ലേറും നടത്തിയത്. ബി ജെ പിയുടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയുടെ വാഹനവും പ്രതിഷേധക്കാർ തകർത്തിട്ടുണ്ട്. വിജയവർഗിയക്ക് പുറമേ ബി ജെ പിയുടെ ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷിൻ്റെ വാഹനവും അക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ബി ജെ പി ആരോപണം. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ബി ജെ പി സംസ്ഥാന നേതൃത്വം പരാതി നൽകിയിട്ടുണ്ട്.
നദ്ദയുടെ സംസ്ഥാന സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായും പരിപാടികളിൽ പൊലീസിൻ്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും ദിലീപ് ഘോഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി പതാകയും വടികളുമായ് തൃണമൂൽ പ്രവർത്തകർ വഴി നീളെ തങ്ങളുടെ വാഹനങ്ങളെ അക്രമിച്ചു. കല്ലും ഇഷ്ടികയും അവർ വാഹനത്തിന് നേരെ എറിഞ്ഞു. അക്രമത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. പലയിടത്തും പൊലീസ് കഴ്ചക്കാരാകുകയായിരുന്നു, ദിലീപ് ഘോഷ് പറഞ്ഞു
എന്നാൽ ബി ജെ പിയുടെ ആരോപണങ്ങളെ നിഷേധിച്ച് തൃണമൂൽ എം പി സൌഗതാ റോയ് രംഗത്ത് വന്നു. ബി ജെ പി അദ്ധ്യക്ഷന് യാത്ര ചെയ്യാൻ ഓരോ ഇഞ്ചിലും പൊലീസിനെ വിന്യസിക്കാനാവില്ല.
WATCH | Stones hurled at vehicle of BJP general secretary Kailash Vijayvargiya in West Bengal pic.twitter.com/TORSzQwjUz — The Indian Express (@IndianExpress) December 10, 2020
WATCH | Stones hurled at vehicle of BJP general secretary Kailash Vijayvargiya in West Bengal pic.twitter.com/TORSzQwjUz
— The Indian Express (@IndianExpress) December 10, 2020
© 2019 IBC Live. Developed By Web Designer London