SCHOOL REOPENING
കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരു അധ്യയാന വർഷത്തിൻ്റെ പകുതിയിൽ കുടുതൽ അടഞ്ഞ് കിടന്ന സ്കൂളുകൾ ഇന്ന് തുറക്കും. പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾ 50 ശതമാനം വരെയുള്ള ബാച്ചുകളായാണ് സ്കൂളുകളിൽ എത്തുക. മാർച്ച് 17 മുതൽ 30 വരെ നടക്കുന്ന എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് വേണ്ടിയുള്ള റിവിഷനും സംശയനിവാരണവും ലക്ഷ്യമിട്ടാണ് സ്കൂളുകൾ തുറക്കുന്നത്.
എട്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സ്കൂളിൽ എത്തുന്നത്. പൊതുവിദ്യാഭ്യാസ, ആരോഗ്യവകുപ്പുകൾ ഇറക്കിയ മാർഗരേഖയും ആരോഗ്യസുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാകും സ്കൂളുകൾ പ്രവർത്തിക്കുക.
© 2019 IBC Live. Developed By Web Designer London