അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്ടറിലേറെ നെൽകൃഷി വെള്ളത്തിലായി. എട്ട്കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊയ്ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്. വെള്ളക്കെട്ടൊഴിയാത്ത പാടത്ത് കതിരിട്ട നെല്ല് മുളപൊട്ടിത്തുടങ്ങി. അന്തിക്കാട് കോൾപ്പടവിൽ മാത്രം ഇരുനൂറ് ഹെക്ടറോളം കൃഷിനാശമുണ്ടായിട്ടുണ്ട്. തൃശൂർ ജില്ലയിൽ ആകെ നഷ്ടം എട്ട്കോടിയിലധികം വരുമെന്നാണ് പ്രാഥമിക വിവരം. ശേഷിക്കുന്ന നെൽച്ചെടികൾ കൊയ്തെടുക്കാനുള്ള ശ്രമമാണ് കർഷകർനടത്തുന്നത്. നെൽ വയലിലെ വെള്ളക്കെട്ട് ഒഴിയാത്തതാണ് പ്രതിസന്ധി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London