വിവാദ പോക്സോ വിധി പുറപ്പെടുവിച്ച മുംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ വി. ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കില്ല. സുപ്രീംകോടതി കൊളീജിയത്തിന്റേതാണ് തീരുമാനം. നിലവിൽ അഡീഷണൽ ജഡ്ജിയാണ് പുഷ്പ. ചർമത്തിൽ നേരിട്ട് സ്പർശിക്കാതെ ശരീരത്തിൽ മോശം രീതിയിൽ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നതടക്കമുള്ള ഉത്തരവുകളാണ് ഇവർ ഇറക്കിയത്.
വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പർശനം പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിൻറെ പരിധിയിൽപ്പെടില്ലെന്നായിരുന്നു പുഷ്പയുടെ വിവാദ ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് പ്രതിയുടെ പാൻറിൻറെ സിപ്പ് ഊരിയ കേസ് പോക്സോ വകുപ്പിൻറെ പരിധിയിൽപ്പെടുന്ന ലൈംഗികാതിക്രമമായി കണക്കാക്കാൻ പറ്റില്ലെന്ന് ഉത്തരവും പുഷ്പ പുറപ്പെടുവിച്ചിരുന്നു. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 50 കാരനെതിരെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലായിരുന്നു ഈ വിധി.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നാംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20ന് കേന്ദ്ര സർക്കാരിനയച്ച ശിപാർശ തിരിച്ചുവിളിച്ചത്. ജസ്റ്റിസുമാരായ എൻ.വി.രമണയും രോഹിൻടൻ നരിമാനും കൊളീജിയത്തിലെ അംഗങ്ങളാണ്. പോക്സോ കേസുകളിൽ ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളിൽ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London