ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐയുടെ അപേക്ഷയിന്മേൽ നേരത്തെ നാല് തവണ കോടതി കേസ് മാറ്റിവെച്ചിരുന്നു. രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. എന്നാൽ ഇതുവരെ രേഖകൾ സമർപ്പിച്ചിട്ടില്ല.
പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിൻറ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
ലാവലിൻ കേസ് പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ച് പ്രതിപക്ഷം ചോദിച്ചപ്പോൾ കേസ് സുപ്രീംകോടതി മാറ്റിവെക്കുന്നതിൽ തനിക്കെന്ത് ചെയ്യാനാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London