ന്യൂഡല്‍ഹി: അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എന്നാല്‍, അത് ഒരു സമുദായത്തിന്റെ അന്തസ്സുമായി ഒത്തുപോകേണ്ടതാണെന്നും സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു. സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിക്കുന്ന സുദര്ശന് ടി.വി. പരിപാടിയുടെ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യുന്നത് സുപ്രീംകോടതി നേരത്തേ വിലക്കിയിരുന്നു. എന്നാല്‍, അത് അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടാന്‍ ഉദ്ദേശിച്ചല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പരാമര്‍ശം. വിദേശ ഫണ്ട്, സംവരണം തുടങ്ങിയ പൊതുതാത്പര്യമുള്ള വിഷയങ്ങളും പരിപാടിയില്‍ പറയുന്നതിനാല്‍ അഭിപ്രായസ്വാതന്ത്ര്യത്തെ തടയാന്‍ ഉദ്ദേശിച്ചല്ല പഴയ ഉത്തരവെന്നാണ് ബെഞ്ച് വിശദീകരിച്ചത്.
© 2019 IBC Live. Developed By Web Designer London