ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം, മരുന്ന്, കിടക്ക, കൗൺസിലിംഗ് എന്നിവ ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി. ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം സംബന്ധിച്ച ഹർജി കേൾക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ ഈ ഉത്തരവ്. വ്യാജവാർത്ത തടയാൻ കർശന നടപടിയെടുക്കണമെന്നും കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും സുപ്രിംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. ഇതിനായി വിദഗ്ധരുടെ പാനൽ രൂപീകരിക്കണമെന്നും നിർദേശിച്ചു.
ലോക്ക് ഡൗണിനെ തുടർന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തിൽ ഉടൻ ഇടപെടണമെന്ന പൊതുതാൽപര്യഹർജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എൽ. നാഗേശ്വര റാവു എന്നിവർ അധ്യക്ഷനായ ബെഞ്ച് വീഡിയോ കോൺഫറൻസിലൂടെയാണ് വാദം കേട്ടത്. അടുത്ത മാസം ഏഴിന് കേസ് വീണ്ടും പരിഗണിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London