ന്യൂഡല്‍ഹി: 1.6 ലക്ഷം കോടി രൂപയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആര്) കുടിശ്ശിക തിരിച്ചടയ്ക്കാന്‍ സുപ്രീം കോടതി ടെലികോം കമ്പനികള്‍ക്ക് 10 വര്‍ഷം സാവകാശം നല്കി. സമയപരിധി കുറയ്ക്കുന്നതിനൊപ്പം ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ചില നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതുപ്രകാരം ടെലികോം സ്ഥാപനങ്ങള്‍ക്ക് 2021 ഓടെ 10 ശതമാനം കുടിശ്ശിക നല്‍കേണ്ടിവരും. ബാക്കി തുക 2031 മാര്‍ച്ച് 31 നകം അടയ്ക്കാം. വീഴ്ച വരുത്തിയാല്‍ കോടതിയെ അവഹേളിച്ചതിന് കമ്പനി ശിക്ഷിക്കപ്പെടുമെന്ന് ബെഞ്ച് അറിയിച്ചു.പാപ്പരത്വ നിയമപ്രകാരം (ഐബിസി) നടപടികള്‍ നേരിടുന്ന ടെലികോം കമ്ബനികളുടെ സ്പെക്ട്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ബെഞ്ച് ദേശീയ കമ്പനി ലോ ട്രിബ്യൂണലിനോട് (എന്‍സിഎല്‍ടി) ആവശ്യപ്പെട്ടു.
ടെലികോം കമ്പനികളായ വോഡഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് എന്നിവയുടെ സര്‍ക്കാര്‍ കുടിശ്ശിക ലൈസന്‍സ് ഫീസായും, സ്പെക്ട്രം ഉപയോഗ ചാര്‍ജായും കണക്കാക്കുന്നതിനുള്ള എജിആര്‍ വിഷയത്തില്‍ 2019 ഒക്ടോബറില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എജിആര്‍ കുടിശ്ശിക അടച്ച് തീര്‍ക്കാന്‍ ടെലികോം കമ്ബനികള്‍ക്ക് 20 വര്‍ഷത്തെ സാവകാശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.ഓഹരിയുടമകളുടെ ബാദ്ധ്യത എത്രയാണെന്നൊക്കെ വിശദീകരിക്കാന്‍ ഓഗസ്റ്റ് 21 ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.സ്പെക്ട്രം വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് മന്ത്രിമാരും (വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം) തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
© 2019 IBC Live. Developed By Web Designer London