കേന്ദ്ര സർക്കാരിൻ്റെ കാർഷിക വിരുദ്ധ നിയമങ്ങൾക്കെതിരെ ജനുവരി 26 ന് നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് ജോയിന്റ് കമ്മീഷണർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്.
ഡൽഹിയുടെ അതിർത്തികളിൽ സമാധാനപരമായി റാലി നടത്തുമെന്നും റിപ്പബ്ലിക്ക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 2024 വരെ സമരം ചെയ്യാനും കർഷകർ തയ്യാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായിത്. ഡൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭം ആദർശകരമായ വിപ്ലവമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ ദിവസം നാഗ്പൂരിൽ പത്രസമ്മേളനത്തിലാണ് ടികായിത് ഇക്കാര്യം അറിയിച്ചത്. താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് ടികായിത് പറഞ്ഞു. എത്ര നാൾ കർഷകർ സമരം ചെയ്യുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London