രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സുരേഷ് ഗോപി ബി ജെ പി വിടുകയാണെന്ന രീതിയിൽ ചർച്ചകൾ നടന്നിരുന്നു. ബി ജെ പി സംസ്ഥാന നേതൃത്വവുമായി അദ്ദേഹം അകൽച്ചയിലാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. അത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. പാർട്ടി വിട്ട് താൻ എങ്ങോട്ടുമില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ഇത്തരം വാർത്തകൾ ഉണ്ടാക്കിയവരോട് തന്നെ അത് എന്തിനുവേണ്ടിയായിരുന്നെന്ന് ചോദിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജെ പി നദ്ദയ്ക്കും ഉറച്ച പിന്തുണ നൽകുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സുരേഷ് ഗോപി ഇപ്പോൾ ഡൽഹിയിലാണുള്ളത്. രാജ്യസഭാംഗത്വം അവസാനിച്ചതിനാൽ ഉടൻ രാജ്യതലസ്ഥാനത്തുനിന്ന് താമസം മാറും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് അദ്ദേഹം മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London