തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിൻ്റെ അപകടമരണത്തിൽ ദുരൂഹത, ആക്ടീവ ഇടിച്ചിട്ടത് സ്വരാജ് മസ്ദ ലോറിയെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദർശിച്ചു. ഇടിച്ചിട്ട വാഹനം നിർത്താതെ പോയത് ദുരൂഹത ഉണർത്തിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു നേമത്തു വെച്ചുണ്ടായ അപകടത്തിലാണ് മരണം. സ്വരാജ് മസ്ദ ലോറി പ്രദീപിന്റെ ബൈക്കിൽ വന്നിടിക്കുകയായിരുന്നു, ഇടിച്ച ലോറി നിർത്താതെ പോയി. തിരുവനന്തപുരം നേമത്തിനടുത്ത് കാരയ്ക്കാമണ്ഡപത്തിന് അടുത്തായിരുന്നുഅപകടം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു.
തലക്കേറ്റ പരിക്കാണ് മരണ കാരണമെന്നും പൊലീസ് പറഞ്ഞു. ഭാര്യ ഹോമിയോ ഡോക്ടർ ആണ്. ഒരു മകൻ ഉണ്ട് .നീണ്ട വർഷക്കാലം മാധ്യമരംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. ഓൾ ഇന്ത്യ ഡേിയോ, ദൂരദർശൻ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലിൽ പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ചാനൽ വിട്ടതിന് ശേഷം വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനൽ നടത്തുകയായിരുന്നു പ്രദീപ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London