കൊച്ചി: സ്വർണക്കടത്ത് കേസലെ പ്രതി സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന പരാതി അന്വേഷിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്. ദിക്ഷിണ മേഖലാ ജയിൽ ഡിഐജിക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും ഡിജിപി അറിയിച്ചു. കേസിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ പറയരുതെന്ന് തന്നെ ജയിലിൽ വന്നു കണ്ട് ചിലർ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ചൊവ്വാഴ്ച കോടതിയെ അറിയിച്ചിരുന്നു.
ജീവന് ഭീഷമിയുണ്ടെന്ന ആരോപണത്തെ തുടർന്ന് സ്വപ്നക്ക് പ്രത്യേക സുരക്ഷയൊരുക്കിയതായി ജയിൽ അധികൃതർ വ്യക്തമാക്കി. ഒരു വനിത ഗാർഡ് സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറുമുണ്ടാകും. ജയിലിന് പുറത്ത് കൂടുതൽ സായുധ പൊലീസിനെയും വിന്യസിച്ചു. ജീവന് ഭീഷണിയുള്ളതിനാൽ ജയിലിൽ സുരക്ഷ വേണമെന്ന സ്വപ്നയുടെ ഹർജി കോടതി അംഗീകരിക്കുകയും സ്വപ്നക്ക് സുരക്ഷയൊരുക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം, സ്വപ്ന സുരേഷിൻറെ അന്വേഷണം ജയിൽവകുപ്പ് നിഷേധിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ ജയിലിനുള്ളിൽ കണ്ടിട്ടില്ലെന്നാണ് ജയിൽ വകുപ്പ് വ്യക്തമാക്കുന്നത്. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ ഇതുവരെ പാർപ്പിച്ചിരുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London