ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ്. സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിന് മുമ്പിൽ നൽകിയ മൊഴിയിൽ പറയുന്നത്. കേസിൽ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
മുഖ്യമന്ത്രിക്ക് യുഎഇ കോൺസുൽ ജനറലുമായി രഹസ്യബന്ധമുണ്ടെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാൻ ജയിലിൽ ഭീഷണി നേരിട്ടതായും സ്വപ്ന പറയുന്നു. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാട് നടന്നെന്നും മൊഴിയിലുണ്ട്.
2020 ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ് ഡോളർ ഹാൻഡ് ബാഗിൽ ഒളിപ്പിച്ചു ദുബായിലേക്കു കടത്തി എന്നാണ് നേരത്തെ സ്വപ്ന വെളിപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടക്കം കേസിൽ പ്രതിസ്ഥാനത്തുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London