തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്നെ ജയിലിൽ വന്ന് ചിലർ കണ്ടു. ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന കോടതിയിൽ പറഞ്ഞു. ഇവർ ജയിൽ ഉദ്യോഗസ്ഥരാണെന്ന് സംശയമുള്ളതായും സ്വപ്ന കോടതിയെ അറിയിച്ചു.
ജയിലിൽ വന്നവർ അന്വേഷണ ഏജൻസിയുമായി സഹകരിക്കരുതെന്ന് പറഞ്ഞു. നവംബർ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. കൊച്ചി അഡീഷണൽ സെഷൻസ് കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങൾ പറഞ്ഞത്. തനിക്കും കുടുംബാംഗങ്ങൾക്കും കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹർജി നൽകി.
© 2019 IBC Live. Developed By Web Designer London