തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബദരേഖ തന്റേത് തന്നെയാണെന്നും എന്നാൽ എപ്പോൾ റെക്കോർഡ് ചെയ്തതാണെന്ന് അറിയില്ലെന്നും സ്വപ്ന ഡിഐജിക്ക് മുന്നിൽ മൊഴി നൽകി. ചോദ്യം ചെയ്യലിൽ ശബ്ദം ചോർന്നത് അട്ടക്കുളങ്ങര ജയിലിൽ നിന്നല്ലെന്നും ഡിഐജി വ്യക്തമാക്കി. ശബ്ദരേഖയുടെ ആധികാരികത സൈബർ സെൽ പരിശോധിയ്ക്കുമെന്നും ഡി.ഐ.ജി പറഞ്ഞു.
സ്വപ്ന സുരേഷിനെ പാർപ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലിൽ പരിശോധന നടത്തിയ ശേഷമാണ് ജയിൽ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വപ്നയുടേതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നതിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിഐജി അജയ്കുമാറിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London