സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരേപണങ്ങളുമായി സ്വപ്നയുടെ മൊഴി പുറത്ത്. ഇഡി ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് ഇക്കാര്യങ്ങളുള്ളത്. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് ആരോപണം. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിൽ വെളിപ്പെടുത്തുന്നു.
സർക്കാരിൻറെ പല പദ്ധതികളും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർ ബിനാമി പേരുകളിൽ എടുത്തിരുന്നുവെന്ന് സ്വപ്ന സുരേഷ്. എം ശിവശങ്കർ, സിഎം രവീന്ദ്രൻ, ദിനേശൻ പുത്തലത്ത് എന്നിവരാണ് ഈ സംഘത്തിലുള്ളത്.
ഗുരുതര ആരോപണങ്ങളാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷിൻറെ മൊഴിയിലുള്ളത്. ചാക്കയിലെ ഫ്ലാറ്റ് തൻറെ ഒളിസങ്കേതമാണെന്നാണ് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. തന്നെ നിരവധി വട്ടം ഫ്ലാറ്റിലേക്ക് വിളിച്ചിരുന്നു. പക്ഷേ താൻ തനിച്ച് പോയിരുന്നില്ലെന്നാണ് സ്വപ്ന നൽകിയ മൊഴി. സ്പീക്കറുടെ വ്യക്തി താൽപര്യങ്ങൾക്ക് കീഴ്പ്പെടാതിരുന്നതിനാൽ മിഡിൽ ഈസ്റ്റ് കോളേജിൻറെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London