സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെഎസ്ആർടിസി എം ഡി ബിജു പ്രഭാകർ ഇന്ന് ചർച്ച നടത്തും. എന്തു വില കൊടുത്തും സ്വിഫ്റ്റ് നടപ്പാക്കാനാണ് എംഡി ബിജു പ്രഭാകറിന്റെ തീരുമാനം. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തിന് പ്രതിപക്ഷ യൂണിയനുകൾ ഇപ്പോഴും എതിരാണ്.
തെഎസ്ആർടിസിയിലെ ക്രമക്കേടിൽ 5 % ജീവനക്കാർ മാത്രമാണ് കള്ളത്തരങ്ങൾ നടത്തുന്നത്. ജീവനക്കാരുടെ പിന്തുണയുണ്ടെങ്കിലേ മുന്നോട്ടു പോകാൻ കഴിയൂ എന്നും വ്യക്തമാക്കിയിരുന്നു. സ്വിഫ്റ്റ് കമ്പനിയെ എതിർക്കുന്നവർ കെഎസ്ആർടി.യിൽ ഉണ്ടാകില്ലെന്ന് പരസ്യ പ്രതികരണം നടത്തിയ എം.ഡി. ഇന്നത്തെ ചർച്ചയിൽ എന്ത് സമീപനം എടുക്കുമെന്നത് ശ്രദ്ധേയമാണ് .അംഗീകൃത യൂണിയനിൽ ടി.ഡി.എഫും ബി.എം.എസും കമ്പനിക്കെതിരെ നിൽക്കുമ്പോൾ ഇവരെ അനുനയിപ്പിക്കേണ്ടതുണ്ട്.
കെഎസ്ആർടിസിയിലെ 100 കോടി ക്രമക്കേടിൽ ശക്തമായ നടപടി വേണമെന്ന് എല്ലാ യൂണിയനുകളും ആവശ്യം ഉന്നയിച്ചു. ഇക്കാര്യങ്ങളടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London