പ്രശസ്ത ചിത്രകാരൻ കെ ദാമോദരൻ(86) ഡൽഹിയിലെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ജൂൺ 15 ന് അന്തരിച്ചു. തലശ്ശേരിയിൽ ജനിച്ച കെ.ദാമോദരൻ, 1966-ല്‍ മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും വിഖ്യാതനായ കെ സി എസ് പണിക്കരുടെ ശിഷ്യത്വത്തില്‍ ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന് രാജ്യത്തും വിദേശത്തുമായി നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ ചിത്രകലയിലെ അമൂര്‍ത്തശൈലി നിരൂപകശ്രദ്ധ നേടിയിട്ടുള്ളതാണ്. കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് 2006-ല്‍ ലഭിച്ചിട്ടുണ്ട്.
തത്വചിന്തയില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ദാമോദരന്‍ കലാജീവിതത്തിന്റെ പ്രാരംഭത്തില്‍ തന്നെ വിപുലമായ ഒരു ആശയ പ്രപഞ്ചത്തെ കലയില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചിരുന്നു. മദ്രാസിലെ പഠനത്തിനുശേഷം ഡല്‍ഹിയിലേക്ക് അദ്ദേഹം താമസം മാറുകയായിരുന്നു. അനവധി ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. മണ്മറഞ്ഞ പ്രശസ്ത ചിത്രകാരി ടി.കെ. പത്മിനിയുടെ ഭര്‍ത്താവായിരുന്നു. പിന്നീട് മഹേശ്വരിയെ വിവാഹം കഴിച്ചു. ആ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London