മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിനെതിരെ വിമർശനവുമായി മുൻമന്ത്രിയും ഉടുമ്പൻചോല എം.എൽ.എയുമായ എം.എം. മണി. പാതിരാത്രിയിൽ ഡാം തുറക്കുന്ന തുറക്കുന്ന തമിഴ്നാട് സർക്കാർ നടപടി ശുദ്ധ മര്യാദകേടാണെന്ന് അദ്ദേഹം പറഞ്ഞു.
മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും എം.എം. മണി പറഞ്ഞു. ഇത് പറയാൻ ആർജവമില്ലാത്ത എം.പിയും പ്രതിപക്ഷ നേതാവും വീട്ടിലിരുന്ന് സമരം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലെന്നും ജലബോംബാണെന്നുമുള്ള എംഎം മണിയുടെ പരാമർശം ശ്രദ്ധനേടിയിരുന്നു. ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോ എന്നറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നുമായിരുന്നു നേരത്തെ അദ്ദേഹം നടത്തിയ പരാമർശം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London