ചെന്നൈ: മധുര നഗരത്തിലെ ഭിക്ഷക്കാരനായ ഭൂപാളന് മുഖ്യമന്ത്രിയുടെ കോവിഡ് റിലീഫ് ഫണ്ടിലേക്ക് സംഭാവന നല്‍കിയത് 90,000 രൂപ. മേയ് 18 മുതല്‍ ഒമ്ബത് തവണകളായി 10,000 രൂപ വീതമാണ് മധുര കലക്ടറേറ്റിലെത്തി കൈമാറിയത്. ജനങ്ങളില്‍ നിന്ന് ദാനമായി ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം നല്‍കിയത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആദരിക്കേണ്ടവരുടെ പട്ടികയില്‍ ജില്ലാ കളക്ടര്‍ പാണ്ഡ്യന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ആ സമയത്ത് അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ അവസാനമായ് പതിനായിരം രൂപ സംഭാവനയായി നല്കാന് ജില്ലാ ആസ്ഥാനത്ത് എത്തിയപ്പോള്‍ അധികൃതര്‍ പാണ്ഡ്യനെ കളക്ടറുടെ ചേമ്ബറില്‍ എത്തിക്കുകയായിരുന്നു.
© 2019 IBC Live. Developed By Web Designer London