സംസ്ഥാനത്തെ മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബര്‍ 10 വരെയാണ് തീയതി നീട്ടിയത്. 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം 5 വര്‍ഷത്തെ നികുതി അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത്.
ആദ്യ ഗഡു മെയ് 10ന് മുമ്പ് അടയ്ക്കാനും തുടര്‍ന്നുള്ളവ 9 ദ്വൈമാസ തവണകളും നിഷ്കര്‍ഷിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് മുതല്‍ സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗൺ ആയിരുന്നതിനാല്‍ നികുതി അടയ്ക്കുവാന്‍ വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റില്‍പ്പെട്ട് നിരത്തിലിറക്കാനാവാത്ത അവസ്ഥയിലാകുകയും ചെയ്തു. ഇത് സംബന്ധിച്ച് നിരവധി പരാതി പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയതെന്നും തുര്‍ന്നുള്ള തവണകള്‍ കൃത്യമായി അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London