എടപ്പലം യതീംഖാന ഹയർ സെക്കണ്ടറി സ്കൂളിലെ ജീവ ശാസ്ത്രാധ്യാപികയും, അതേ സ്കൂളിലെ അധ്യാപകനായ കുന്നത്ത് ഷൈഖ് മുഹമ്മദ് അഷ്റഫിൻ്റെ ഭാര്യയുമായ അജിത ടീച്ചർ (47) നിര്യാതയായി. വീട്ടുമുറ്റത്ത് നിന്നും പാമ്പുകടിയേറ്റതിനെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ വടക്കാഞ്ചേരിയിലെ റിട്ട. കെഎസ്ഇബി അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ അബ്ദുറഹിമാൻ -ലൈല ദമ്പതിമാരുടെ മകളാണ്. മക്കൾ: അൻഷദ്, അംജദ്. ഖബറടക്കം യു.പി. ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London