തിരുവനന്തപുരം: ഡിസംബർ 17 മുതൽ അധ്യാപകർ സ്കൂളിലെത്താൻ സർക്കാർ നിർദ്ദേശം.10,12 ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് ഡിസംബർ 17 മുതൽ സ്കൂളിലെത്തേണ്ടത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഓരോ ദിവസവും ഇടവിട്ടാണ് അധ്യാപകർ സ്കൂളുകളിൽ എത്തേണ്ടത്. അധ്യാപകരിൽ 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിലാണ് ക്രമീകരണം. പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ പഠനത്തെ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകൾക്കും തയ്യാറെടുപ്പുകൾ വേണമെന്നും നിർദേശം നൽകി. ജനുവരി രണ്ടിന് 10ാം ക്ലാസിലേയും ജനുവരി 30ന് പ്ലസ് ടുവിലേയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കാൻ ക്രമീകരണം ഉണ്ടാക്കുമെന്നും ഉത്തരവിൽ പറയുന്നു. സ്കൂളുകൾ എന്നാണ് തുറക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം 10,12 ക്ലാസുകളിലെ പൊതുപരീക്ഷകൾ നടത്താനുള്ള ക്രമീകരണങ്ങൾ ആലോചിക്കുന്നതിൻറെ ഭാഗമായാണ് അധ്യാപകരോട് സ്കൂളുകളിലെത്താൻ പറഞ്ഞത്.
© 2019 IBC Live. Developed By Web Designer London