സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വാക്സിൻ സ്വീകരിക്കാത്തവർ കാരണം ഒരു ദുരന്തമുണ്ടാകാൻ അനുവദിക്കില്ല. മറ്റ് രോഗങ്ങളുള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് അതിനായി ഒരു അവസരം കൂടി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 5000ത്തോളം പേരാണ് സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപകരായുള്ളത്. അവർക്ക് മാത്രമായി ഒരവകാശവുമില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല സർക്കാരിനുള്ളത്.
സ്കൂളുകൾ തുറക്കുന്നതിനുമുൻപ് മാർഗരേഖ തയ്യാറാക്കിയിരുന്നു. വാക്സിൻ എടുക്കാത്തവർ ക്യാമ്പസിനകത്ത് പ്രവേശിക്കേണ്ടതില്ലെന്ന് മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ മാർഗരേഖ കർശനമായി നടപ്പാക്കും. വാക്സിനെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് അധ്യാപകരിൽ ഭൂരിപക്ഷവും കൊവിഡ് വാക്സിൻ സ്വീകരിക്കാത്തത്. എന്നാൽ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് യഥാർഥ ആരോഗ്യപശ്നമുള്ളത്.അതേസമയം ആരോഗ്യപ്രശ്നം ഉന്നയിച്ച് വിസമ്മതം അറിയിച്ചവർക്ക് പ്രത്യേക പരിശോധന നടത്താനാണ് നീക്കം. ഇതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്തു.
സംസ്ഥാനത്തെ ഒന്നേമുക്കാൽ ലക്ഷം അധ്യാപകഅനധ്യാപക ജീവനക്കാരിൽ അയ്യായിരത്തോളം പേർ ഇനിയും വാകിസനെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London