കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള പോരാട്ടത്തിൽ വീണ്ടും സഹായവുമായി സച്ചിൻ തെണ്ടുൽക്കർ. 5000 ആളുകൾക്ക് ഒരു മാസത്തേക്ക് ഭക്ഷണം നൽകുമെന്നാണ് സച്ചിൻ അറിയിച്ചിരിക്കുന്നത്. അപ്നാലയ എന്ന എന്‍.ജി.ഒ. വഴിയാണ് സച്ചിന് 5000 പേര്‍ക്കു ഭക്ഷണമെത്തിക്കുന്നത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ അപ്നാലയ ആണ് വിവരം അറിയിച്ചത്. 5000 പേരുടെ റേഷന്‍ ഇനി ഒരു മാസത്തേക്ക് സച്ചിനാവും നോക്കുക എന്ന് അപ്നാലയ ട്വീറ്റ് ചെയ്തു.
ദുരിതമനുഭവിക്കുന്നവര്‍ ഇനിയും ഏറെയുണ്ടെന്നും, അവര്‍ക്ക് നിങ്ങളുടെ സഹായം വേണമെന്നും ട്വീറ്റില്‍ പറയുന്നു. അപ്നാലയയുടെ പ്രവര്‍ത്തികള്‍ പ്രശംസിച്ച സച്ചിന്, നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ തുടരൂ എന്ന് മറുപടി നല്‍കുകയും ചെയ്തു. നേരത്തെ സച്ചിൻ 50 ലക്ഷം രൂപയുടെ ധനസഹായം നൽകിയിരുന്നു. ഹര്‍ഭജനും ഭാര്യയും 5,000 കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങൾ നൽകിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London