ആലുവ റൂറൽ എസ്പിയെ നേരിട്ട് വിളിച്ചുവരുത്തി അതൃപ്തിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മോഫിയ പർവീന്റെ ആത്മഹത്യയിൽ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പൊലീസ് റിപ്പോർട്ടിലാണ് മുഖ്യമന്ത്രി അതൃപ്തിയറിയിച്ചത്. ആലുവ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് എസ്പിയോട് മുഖ്യമന്ത്രി വിശദീകരണം തേടിയത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മുഖ്യമന്ത്രി പരിശോധിച്ചു. സമരവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് പൊലീസിന്റെ ഭാഗത്തുനിന്ന് വിവാദമായ പരാമർശമുണ്ടായത്.
വിവാദങ്ങൾക്കിടെ ആലുവ സി ഐ സൈജു കെ പോൾ അവധിയിൽ പ്രവേശിച്ചു. ആരോഗ്യ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. കസ്റ്റഡി അപേക്ഷയിൽ തീവ്രവാദ ബന്ധ പരാമർശം നടത്തിയതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആലുവ എം എൽ എ അൻവർ സാദത്തിന്റെ പരാതിയിൽ ആണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London