കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവത്തില്‍ ആസൂത്രിത നീക്കമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയം പായിപ്പാടിൽ അതിഥി തൊഴിലാളികളെ ഇളക്കി വിടാൻ ശ്രമമുണ്ടായി എന്നും കേരളം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നേടിയ മുന്നേറ്റങ്ങളെ താറടിച്ച് കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമമാണ് ഇതിന് പിന്നില്ലെന്നും കൊറോണ രോഗ അവലോകന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നിൽ ഒന്നിലധികം ശക്തികൾ പ്രവർത്തിച്ചുവെന്നും അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കേണ്ടത് കരാറുകാരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തൊഴിലാളികൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പാക്കണം. ചില ക്യാമ്പുകളിൽ ആളുകളുടെ എണ്ണം കൂടുതലാണ് എന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളികൾക്ക് ടിവി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. തൊഴിലാളികൾ പട്ടിണി കിടക്കേണ്ട അവസ്ഥ ഒരിടത്തുമില്ല. തൊഴിലാളികൾക്ക് അവർ കഴിക്കുന്ന ഭക്ഷണം നൽകുന്നുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പാക്കാൻ ഹിന്ദി ഭാഷ വശമുള്ള ഹോം ഗാർഡുകളെ നിയമിക്കും. പായിപ്പാട് സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച രണ്ടുപേരെ മലപ്പുറത്തുനിന്നും പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു എന്നും മുഖ്യമന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London