മലയാളം കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’ യുടെ തൃത്താല മേഖല കമ്മറ്റിയുടെ ഔദ്യോഗിക വാട്ട്സപ്പ് കൂട്ടായ്മകളില്‍ 13/14/15 ദിവസങ്ങളിലായി നടന്നു കൊണ്ടിരുന്ന ഓണ്‍ലൈന്‍ കലോത്സവമായ ‘സര്‍ഗ്ഗ കലാ വസന്തം -2020 ‘-ന് തിരശ്ശീല വീണു. നന്മയുടെ തൃത്താല മേഖലക്ക് കീഴിലെ ആറ് പഞ്ചായത്ത് യൂണിറ്റുകളിലെ കലാകാരന്മാരുടെയും കലാകാരികളുടെയും സര്‍ഗ്ഗ കലാ പ്രോഗ്രാമുകളാണ് നന്മ വാട്ട്സപ്പ് കൂട്ടായ്മകളില്‍ അരങ്ങേറിയത്. പ്രസ്തുത പ്രോഗ്രാമില്‍ നന്മയുടെ ബാല അരങ്ങിലെ കൊച്ച് കലാകാരന്മാരും കലാകാരികളും പങ്കെടുത്തിരുന്നു. കുട്ടികളുടെ മജീഷ്യന്‍ കുമ്പിടി രാധാകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.
‘സര്‍ഗ്ഗ കലാ വസന്തം – 2020’ ഓണ്‍ലൈന്‍ കലോത്സവ പ്രോഗ്രാം കെ.പി.എസ് പയ്യനെടം നിര്‍വ്വഹിച്ചു. ടി.പി. ഹരിദാസ് മാഷ്, കലാമണ്ഡലം വാസുദേവന്‍ മാഷ്, ഭവാനി ടീച്ചര്‍, സുന്ദരന്‍ ചെട്ടിപടി, ടി.വി. ബാലകൃഷ്ണന്, ജിനേഷ് കോതച്ചിറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അച്യുതന് രംഗ സൂര്യ സ്വാഗതവും ജാബി അമ്പലത്ത് നന്ദിയും പറഞ്ഞു. ‘സര്‍ഗ്ഗ കലാ വസന്തം- 2020’- ന്, സോഷ്യല്‍ മീഡിയകളില്‍ ആശംസാ പ്രമോഷന് വീഡിയോകള്‍ നല്കി കലാകാരന്മാരെയും കലാകാരികളെയും പ്രോല്‍സാഹിപ്പിച്ച റഷീദ് പാറയ്ക്കല്‍ (സിനിമാ സംവിധായകനും എഴുത്തുകാരനും), ശ്രീ.ഹേമന്ത് കുമാര്‍ (നാടക കൃത്ത്,തിരക്കഥാകൃത്ത് ), ആനന്ദ് റോഷന് (ഫിലീം ആക്ടര്‍), ശ്രീ.സോപാനം സന്തോഷ് ആലങ്കോട് (പ്രമുഖ വാദ്യ കല വിദഗ്ദ്ധന്) എടപ്പാള്‍ വിശ്വന് (സിനിമാ പിന്നണി ഗായകന്), സഞ്ജു അമ്പാടി (ഫിലീം അസോസിയേറ്റ് ഡയറക്ടര്‍) വിജയന് ചാത്തന്നൂര്‍ (പ്രശസ്ത നാടക അഭിനേതാവ് ) എന്നിവര്‍ക്ക് സംഘാടകര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഫേസ് ബുക്ക്, യൂടുബ് ചാനല്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രോഗ്രാമുകള്‍ കലാസ്വാദകരായ പൊതു ജന സമൂഹത്തിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുന്നതാണെന്ന് പ്രോഗ്രാം കണ്‍വീനര്‍ ജാബി അമ്പലത്ത് അറിയിച്ചു.
© 2019 IBC Live. Developed By Web Designer London