ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറി സംഭരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷു ഈസ്റ്റര്‍ വിപണി സജീവമാകേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തില്‍ അധികമായി ഉത്പാദിപ്പിക്കപ്പെട്ട പച്ചക്കറി വിപണി കിട്ടാതെ പാഴാകുന്നത് കച്ചവടക്കാരെ ബാധിക്കും. അതുകൊണ്ട് കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറി സംഭരിക്കും. കര്‍ഷകര്‍ ഈ വിപണികളെ പ്രയോജനപ്പെടുത്തണം. കര്‍ഷകര്‍ക്ക് മാത്രമല്ല, സുരക്ഷിത പച്ചക്കറി സമൂഹത്തിന് ലഭ്യമാകുന്നതിനും ഇത് സഹായകമാകും. പഴം, പച്ചക്കറി വ്യാപാരികള്‍ അവര്‍ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ പ്രാദേശികമായി ലഭ്യമാകുന്നത് സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് സംഭരിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ന് സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തില്‍ ചെറിയ കുറവ് വന്നു. 1745 ട്രക്കുകളാണ് തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികള്‍ കടന്ന് ഇന്ന് വന്നത്. ഇതില്‍ 43 എല്‍പിജി ടാങ്കറുകളും എല്‍പിജി സിലിണ്ടറുകളുമായുള്ള 65 ട്രക്കുകളുമുണ്ട്. ലോക്ക് ഡൗണിന് മുന്‍പ് ഒരുദിവസം 227 എല്‍പിജി ടാങ്കുകള്‍ എത്തിയിരുന്നു. കൂടുതല്‍ ട്രക്കുകള്‍ സാധനങ്ങളുമായി എത്തുന്നതിനുള്ള സാഹചര്യം ഉണ്ടാക്കും. സംസ്ഥാനത്തിന്റെ ഭക്ഷ്യസ്റ്റോക്കില് നിലവില്‍ പ്രശ്നങ്ങളില്ല. ഇനിയുള്ള ഘട്ടം മുന്നില്‍ കണ്ട് സ്റ്റോക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ചരക്ക് ഗതാഗതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London