വിദേശത്ത് നിന്നുള്ള വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ വിമര്‍ശിച്ച് പ്രതിപക്ഷം. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ക്വാറന്റൈന് സൌകര്യം ഒരുക്കുന്നതിലെ പിടിപ്പുകേട് മൂലമാണ് മലയാളികള്‍ വിദേശത്ത് മരിക്കുന്നതെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. ഭക്ഷണത്തിന് പോലും വഴിയില്ലാതെ വലയുന്ന പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിനെ തടയുന്നതാണ് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്ത്. ഇത് തെറ്റാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
രോഗവ്യാപന ആശങ്ക കാരണം പ്രവാസികളെ തടയുന്നത് കൂടുതല്‍ മലയാളികളുടെ മരണത്തിനിടയാക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് പോലും അനുമതിയില്ല. ക്വാറന്റീന് ഒരുക്കാന്‍ കഴിയില്ലെങ്കില്‍ തുറന്നുപറയണമെന്ന് കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കിയും പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്തും പ്രവാസികളെ സഹായിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London