പെരിന്തൽമണ്ണയിൽ ഇടിമിന്നല്ലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. പട്ടിക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ മാധ്യമ പ്രവർത്തകനായ പുളക്കൽ നഹാസ് എം നിസ്താറിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ഇന്നലെ വൈകീട്ട് ഉണ്ടായ ഇടിമിന്നലിലാണ് വീടിന്റെ മുൻവശത്തെ ചുമരും, സിറ്റൌട്ടിലെ കോൺഗ്രീറ്റ് ഇരിപ്പിട ഭാഗങ്ങളും പൊട്ടി തകർന്നത്. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിന്റെ ഗ്ലാസും പൊട്ടിച്ചിതറി. ചുമരിൽ നിന്ന് സിമന്റ് പൊട്ടി നാല് ഭാഗത്തേക്കും തെറിക്കുകയായിരുന്നു. ഈ സമയം വീട്ടുകാർ അകത്തുണ്ടായിരുന്നു. മിന്നലിൽ പുക ഉയർന്നെങ്കിലും തീ പടരാതിരുന്നത്, കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ കാരണമായി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London