കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞു. ഇതോടെ ചികില്‍സകിട്ടാതെ എഴുപതുകാരി മരിച്ചു. ബണ്ട്വാൾ സ്വദേശിയായ പാത്തുഞ്ഞിയാണ് മരിച്ചത്. കാസര്‍കോട്ടെ മകന്റെ വീട്ടിലായിരുന്നു പാത്തുഞ്ഞി താമസിച്ചിരുന്നത്. അസുഖം കൂടിയതിനാലാണ് മംഗളൂരുവിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു പാത്തുഞ്ഞി. ആംബുലൻസിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടി അതിർത്തിയിൽ കർണാണാടക പൊലീസ് തടയുകയായിരുന്നു.
പൊലീസ് കടത്തിവിടാൻ വിസമ്മതിച്ചതോടെ ഇവർ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങി. പിന്നീട് കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആംബുലൻസിനെ തടഞ്ഞ കർണാടകയുടെ നടപടിയെ മന്ത്രി ഇ ചന്ദ്രശേഖരനും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും വിമർശിച്ചു. സംഭവത്തിൽ കേന്ദ്രം ഇപെടണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London